‘ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047’ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി ‘ഹരിത ഊർജ്ജ മേഖലയിലെ നൂതന സാധ്യതകൾ’ എന്ന വിഷയത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അനെർട്ടിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വിജയികൾക്ക് ഗതാഗത മന്ത്രി ആന്റണി രാജു സമ്മാനങ്ങൾ വിതരണം ചെയ്തു. ഊർജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ജില്ലാ കളക്ടർ ഡോ. നവജോത് ഖോസ, അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേലുരി, തിരുവനന്തപുരം ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ തുങ്ങിയവർ പങ്കെടുത്തു.