ജില്ലയില്‍ സിവില്‍ സര്‍വീസ് അക്കാദമി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ സബ് സെന്റര്‍ ആരംഭിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് എന്നിവരുടെ സംയുകത പ്രയത്‌നവും ഇതിന്റെ പിന്നിലുണ്ട്.കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ് സെന്ററായാണ് ട്രെയിനിങ് സെന്റര്‍ കട്ടപ്പന ഗവ കോളേജില്‍ ആരംഭിക്കുന്നത്. 60 കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുക. രണ്ടുവര്‍ഷത്തെ പ്രിലിംസ് കം മെയിന്‍സ് കോഴ്‌സാണ്. ഇപ്പോള്‍ ബിരുദത്തിന് പഠിക്കുന്ന കുട്ടികള്‍ക്കാണ് അവസരം. യു പി എസ് എസി സിലബസ് പ്രകാരമാണ് പരിശീലനം. ചരിത്രം,, ഭൂമിശാസ്ത്രം, ഇന്ത്യന്‍ രാഷ്ട്രീയവും ഭരണവും, സാമ്പത്തികവും സാമൂഹിക വികസനവും, പരിസ്ഥിതി, ശാസ്ത്രം & സാങ്കേതികവിദ്യ, സമകാലിക വിഷയങ്ങള്‍, ഗണിത അഭിരുചി (ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്) യും ന്യായവാദവും എന്നിവയാണ് വിഷയങ്ങള്‍. അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 28. കൂടുതല്‍ വിവരങ്ങള്‍ക്ക് സബ് സെന്റര്‍, കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി, ഗവണ്‍മെന്റ് കോളേജ് കട്ടപ്പന, ഇടുക്കി – 685508. ഫോണ്‍ 8281098863.