വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർക്കും കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 6 മുതൽ 12 വരെ തിരുവനന്തപുരം ജില്ലയിലെ  വിവിധ വേദികളിലായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അപേക്ഷകൾ ഓഗസ്റ്റ് 7ന് വൈകുന്നേരം 5നു മുമ്പായി ജനറൽ കൺവീനർ, ഓണഘോഷം 2022, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ: 0471 2560426.