ജില്ലയിലെ പട്ടികവർഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്ന ദ്വിദിന ശിൽപ്പശാലയ്ക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പട്ടികവർഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കൂട്ടായ്മയിലൂടെ മാത്രമേ മികച്ച വിജയങ്ങൾ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡോ.രമേശൻ(മുൻ റിസേർച്ച് ഫെല്ലോ, എസ് സി ഇ ആർ ടി), അഞ്ജനാമോഹൻ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട്), എം ഹരീഷ്(അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ, എറണാകുളം), വി മനോജ്(ജില്ലാ കോഡിനേറ്റർ, സമേതം) എന്നിവർ അവതരണങ്ങൾ നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ഡോ.സി സി ബാബു (മുൻ പരീക്ഷാ കൺട്രോളർ, കോഴിക്കോട് സർവ്വകലാശാല), പി പി പ്രകാശ്ബാബു (എച്ച് എസ് എസ് ടി, ജി വി എച്ച് എസ് എസ് അയ്യന്തോൾ), കെ നന്ദകുമാർ(ബി പി സി, കൊടകര), കെ കെ അനീഷ്കുമാർ(വൈസ് പ്രസിഡന്റ്,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവർ നേതൃത്വം നൽകി. ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി പ്രദീപാണ് ശിൽപ്പശാലയുടെ ഡയറക്ടർ. രാരംഗ് തിയറ്റർ ഫോർ എഡ്യൂക്കേഷൻ ഫാക്കൽറ്റി അംഗങ്ങളായ കെ ടി അരുൺജിത്ത്, എ എസ് ആരോമൽ, യശ്വന്ത് ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ തിയറ്റർ കളികൾ നടന്നു.

പട്ടികവർഗ പ്രൊമോട്ടർമാർ കുടുംബശ്രീ അനിമേറ്റർമാർ, അധ്യാപകർ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

ശിൽപ്പശാല ഇന്നും തുടരും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യും. എ വി വല്ലഭൻ, എൻ എ ഗോപകുമാർ ജെനീഷ് പി ജോസഫ്,പി വിജയകുമാരി, എം പി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.