കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂളില്‍ ധരിക്കാനുള്ള കറുത്ത ലേഡീസ് ഓപ്പണ്‍ ഷൂ, ഹോസ്റ്റലിലേക്കുള്ള കളര്‍ഫുള്‍ ലേഡി ഹവായ് സ്ലിപ്പര്‍(മേല്‍ത്തരം കമ്പനികളുടേത്) എന്നിവ ഒരു ജോഡി വീതം സപ്ലൈ ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 9 വൈകിട്ട് നാല് വരെ സ്വീകരിക്കും. വിലാസം: സീനിയര്‍ സൂപ്രണ്ട്, ഡോ: എ.എം.എം.ആര്‍.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി ഒ, തിരുവനന്തപുരം -17. ഫോണ്‍ 0471 2597900.
