ആലപ്പുഴ: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട എഴുപുന്ന സെന്റ് റാഫേല്‍സ് ദേവാലയത്തില്‍ സംസ്ഥാന പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശനം നടത്തി. വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ നന്നുവരുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.

പള്ളിയുടെ സംരക്ഷണത്തിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലഭിച്ചിട്ടുള്ള നിവേദനങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് നടപടികള്‍ക്കുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ദലീമ ജോജോ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ ആര്‍. പ്രദീപ്, ആരോഗ്യ- വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. മധുക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.വി. ശ്രീനാഥ്, പള്ളി വികാരി ഫാ. പോള്‍ ചെറുപിള്ളി, സഹവികാരി ഫാ. ജെയ്ന്‍ കൊട്ടുകാപ്പിള്ളി, ഹോര്‍മിസ് തരകന്‍, ലാലന്‍ തരകന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.