ബാണാസുരസാഗര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. (കഴിഞ്ഞ വര്‍ഷം ഇതേസമയം 768.6). ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്ററായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പര്‍ റൂള്‍ ലെവല്‍. 775.60 മീറ്ററാണ് പരമാവധി സംഭരണ ശേഷി. 170.75 എം.സി.എം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. സംഭരണ ശേഷിയുടെ 84.95 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 119.95 എം.സി.എം ആയിരുന്നു. (59.67 ശതമാനം).
കാരാപ്പുഴ ഡാമില്‍ 758.25 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 763 മീറ്ററാണ് സംഭരണ ശേഷി. മൂന്ന് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 12.23 ഘനമീറ്റര്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.