കട്ടപ്പന ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി പീഡിയാട്രിക് കണ്‍സള്‍ട്ടേഷന്‍ & അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി കട്ടപ്പന ശിശു വികസന പദ്ധതി ഓഫിസര്‍ രമ പി.കെ ഉദ്ഘാടനം ചെയ്തു. സെന്റ് ജോണ്‍സ് ആശുപത്രി പീഡിയാട്രിഷ്യന്‍ ഡോ. ജ്യോതിസ് ജെയിംസ് ക്ലാസുകള്‍ നയിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യം, മുലയൂട്ടലിന്റെ ഗുണങ്ങള്‍, രീതികള്‍, ചൈല്‍ഡ്ഹുഡ് ഡിസീസസ്, തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.

ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശു ക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരാചരണം നടത്തുന്നത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും മുലപ്പാല്‍ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ നവജാത ശിശുവിന് നല്‍കുന്നതിന്റെ പ്രധാന്യം, ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക, ആറ് മാസം മുതല്‍ രണ്ടു വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് മറ്റ് ഭക്ഷണത്തോടൊപ്പം മുലപ്പാല്‍ കൂടി നല്‍കുക എന്നി വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ആഗോള തലത്തില്‍ മുലയൂട്ടല്‍ വാരാചരണം സംഘടപ്പിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് കട്ടപ്പന ഐസിഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നത്. കട്ടപ്പന മുന്‍സിപ്പാലിറ്റി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജാസ്മിന്‍ ജോര്‍ജ്, എന്‍എന്‍എം ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ രാഹുല്‍ ദേവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി