ആരോഗ്യകേരളം വയനാട് പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിസ്റ്റ് തസ്തികയ്ക്ക് എം.ബി.ബി.എസ്, ഡി.എ/എം.ഡി/ഡി.എന്‍.ബി അനസ്തോളജി വിത്ത് ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. 2022 ഏപ്രില്‍ ഒന്നിന് 65 വയസ് കവിയരുത്. ഗൈനക്കോളജിസ്റ്റ് തസ്തികയ്ക്ക് എം.ബി.ബി.എസ്, ഡി.ജി.ഒ/എം.ഡി/ഡി.എന്‍.ബി ഗൈനക്കോളജി വിത്ത് ടി.സി.എ.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. 2022 ഏപ്രില്‍ ഒന്നിന് 65 വയസ് കവിയരുത്. ലാബ് ടെക്നീഷ്യന്‍ തസ്തിയ്ക്ക് എം.എസ്.സി/ബി.എസ്.സി ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സ് വിത്ത് ഡി.എം.ഇ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. 2022 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്. അസിസ്റ്റന്റ് ക്വാളിറ്റി അഷ്യുറന്‍സ് ഓഫീസര്‍ തസ്തികയ്ക്ക് എം.എച്ച്.എ അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത, 2 വര്‍ഷം പ്രവര്‍ത്തിപരിചയം 2022 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്.
സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, തപാല്‍ വിലാസം എന്നിവ ഉള്‍പ്പെട്ട അപേക്ഷ ആഗസ്റ്റ് 12 ന് വൈകീട്ട് 4 ന് മുമ്പ് നേരിട്ടോ തപാല്‍ വഴിയോ ഓഫീസില്‍ ലഭിക്കണം. വിലാസം: ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 ഫോണ്‍: 04936 202771