പത്തനംതിട്ട ജില്ലയിലെ 63 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2650 പേര്‍. ഇതില്‍ 801 കുടുംബങ്ങളിലെ 1085 പുരുഷന്മാരും 1158 സ്ത്രീകളും 407കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 49 ക്യാമ്പുകളിലായി 2215 പേര്‍ കഴിയുന്നു.
താലൂക്ക്, ക്യാമ്പുകള്‍, കുടുംബങ്ങള്‍, ആകെ എന്ന ക്രമത്തില്‍:

കോഴഞ്ചേരി- 9, 118, 387.

റാന്നി- 3,11, 39.

കോന്നി- 1, 1, 3

അടൂര്‍-1, 3, 6

മല്ലപ്പള്ളിയിൽ ക്യാമ്പുകളില്ല.