
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഫെസ്റ്റ് ഓഫ് ഹാപ്പിനെസ് ‘ പരിപാടിയിലാണ് കുട്ടികൾ കൗതുകങ്ങൾ പങ്കുവെച്ചത്. പരിമിതികൾക്കപ്പുറം കഴിവുകൾ വളർത്തുന്നതിനെക്കുറിച്ച് കണ്മണി കുട്ടികളുമായി സംവദിച്ചു.
‘തല’ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബാലതാരം സ്നേഹ അനുവും പ്രശസ്ത ചലച്ചിത്ര താരം പ്രിയങ്കയും കുട്ടികളോട് വിശേഷങ്ങൾ പങ്കുവെച്ചു. സിനിമ, അഭിനയം തുടങ്ങിയവയിലെ നിരവധി സംശയങ്ങൾ കുട്ടികൾ ചോദിച്ചറിഞ്ഞു.
ശിശു സംരക്ഷണ സ്ഥാപനങ്ങൾ ബാല സൗഹൃദമാക്കുന്നതിനും കുട്ടികളുടെ കഴിവുകൾ വളർത്തി മുഖ്യ ധാരയിൽ എത്തിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നെത്തിയ കുട്ടികളുടെ കലാ പരിപാടികളും വേദിയിൽ നടന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും.