കേരളത്തെ നടുക്കിയ മഴയും വെളളപൊക്കവും സൃഷ്ടിച്ച ദുരിതങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഫിഷറീസ് വകുപ്പ് സജ്ജമാക്കിയ 400- ഓളം ഔട്ട്‌ബോഡ് മോട്ടോര്‍ വളളങ്ങളും ബോട്ടുകളും ദുരിതാശ്വാസ പ്രവര്‍ത്തനമാരംഭിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെയും മറ്റുളളവരുടെയും സഹായത്തോടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുളള ബോട്ടുകള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മത്സ്യബന്ധന തൂറമൂഖങ്ങളില്‍ നിന്നാണ് വിവിധ ദുരിതാശ്വാസ മേഖലയിലേക്ക് ബോട്ടുകള്‍ അയച്ചിട്ടുളളത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുളള 50 ഓളം യാനങ്ങള്‍ അടൂരിലും, കൊല്ലം ജില്ലയിലെ 86 യാനങ്ങള്‍ തിരുവല്ല, ആറമുള, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലും, കോട്ടയം ജില്ലയിലെ 24 യാനങ്ങള്‍ ചങ്ങനാശ്ശേരി രാമങ്കരി, വൈക്കം പ്രദേശങ്ങളിലും ആലപ്പുഴ ജില്ലയിലെ 74 യാനങ്ങള്‍ ചെങ്ങന്നൂര്‍ കേന്ദ്രമാക്കിയും തൃശ്ശൂര്‍ ജില്ലയിലെ 30 യാനങ്ങള്‍ കാളക്കുടി, മാള പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ 7 യാനങ്ങള്‍ ആലത്തൂര്‍, ശോര്‍ണ്ണൂര്‍ പ്രദേശങ്ങളിലും മലപ്പുറം ജില്ലയിലെ 17 യാനങ്ങള്‍ തൃശ്ശൂര്‍, പൊന്നാനി പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ 17 യാനങ്ങള്‍ കോഴിക്കോട്മലപ്പുറം, തൃശ്ശൂര്‍ പ്രദേശങ്ങളിലും കണ്ണൂര്‍ ജില്ലയിലെ 32 യാനങ്ങള്‍ ആയിക്കര, അഴിക്കോട്തലശ്ശേരി പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മന്ത്രി അറിയിച്ചു