അപേക്ഷ ക്ഷണിച്ചു
വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ വകുപ്പില്‍ ഒഴിവുള്ള ഒരു ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ക്ക് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ തത്തുല്യ വിഷയത്തില്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. താല്പര്യമുള്ളവര് ആഗസ്റ്റ് 11ന് രാവിലെ 10.30 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളോടെ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04952383924, ംംം.സഴുരേ.ശി.
വാഹന ഗതാഗതം നിരോധിച്ചു
എകരൂരില്‍ കക്കയം ഡാം സൈറ്റ് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് റോഡ് ഗതാഗത യോഗ്യമാക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പുനരധിവാസ കോഴ്സുകള്‍
സൈനികക്ഷേമ വകുപ്പ് ജില്ലാ ഓഫിസില്‍ നിന്നും വിമുക്ത ഭടന്മാര്ക്കും വിമുക്തഭട വിധവകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും പുനരധിവാസ കോഴ്സുകളുടെ ഭാഗമായി ഡി.ടി.പി കോഴ്സും, മൊബൈല്‍ റിപ്പയറിംഗ് കോഴ്സും ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സും നടത്തുന്നു. ഓഗസ്റ്റ് 22ന് നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495 2771881.
വാക്ക് ഇന്‍ ഇന്റര്‍വ്യു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അവിടനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് 202223 അധ്യയന വര്‍ഷം ട്യൂഷന് നല്‍കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഗണിതം, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്കും യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കുമാണ് ട്യൂഷന് നല്‍കേണ്ടത്. ഹൈസ്കൂള്‍ വിഭാഗം അപേക്ഷകര്‍ക്ക് ബിരുദവും ബിഎഡും യു.പി വിഭാഗം അപേക്ഷകര്‍ക്ക് ടി.ടി.സി/ തത്തുല്യയോഗ്യതയുമാണ് ഉണ്ടായിരിക്കേണ്ടത്. താല്പര്യമുള്ളവര് അപേക്ഷയും അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് 2.30ന് ബാലുശ്ശേരി ബ്ലോക്ക് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ഒഴിവ്
നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് മേഖലയുടെ കീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി),ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി), ക്രിയേറ്റീവ് ടീച്ചര്‍, ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ നിലവിലുള്ളത്. ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, കേരളം, കേന്ദ്ര ഭരണപ്രദേശങ്ങളായ മാഹി, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങള്‍ നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് മേഖല ഓഫീസിന്റെ ിമ്ീറമ്യമ.ഴീ്.ശി/ ി്/െ ൃീ/ഒ്യറലൃമയമറ/ ലി/ വീാല എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ബാലുശ്ശേരി മിനി സിവില്സ്റ്റേഷന് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് റവന്യൂ ഭൂമിയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി പുനര്‍ ലേലത്തിന് അപേക്ഷ ക്ഷണിച്ചു. പുനര്‍ ലേലത്തോടൊപ്പം മുദ്ര വച്ച ക്വട്ടേഷനുകളും ക്ഷണിക്കുന്നു.ബാലുശ്ശേരി പൊതുമരാമത്ത് വകുപ്പ് സെഷന് ഓഫീസ് കെട്ടിടത്തില്‍ ആഗസ്റ്റ് 11 ഉച്ചക്ക് 12 മണിക്കാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.