ഇ-ഗവേണൻസുമായി ബന്ധപ്പെട്ടു ധനകാര്യ വകുപ്പിൽ നടന്നു വരുന്ന വിവിധ സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലേക്കായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
പിഎച്ച്പി പ്രോഗ്രാമർ ഒഴിവിലേക്ക് സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്കും ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഒഴിവിൽ മൂന്ന് വർഷം സമാനമേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ബിഇ/ബിടെക്, എംസിഎ അല്ലെങ്കിൽ കമ്പ്വൂട്ടർ സയൻസ്/ കമ്പ്വൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ എംഎസ്.സിയാണ് യോഗ്യത. ശമ്പളം 40,000-50,000.സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക. വിലാസം: അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐടി സോഫ്റ്റ്വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.അവസാന തീയതി ഓഗസ്റ്റ് 30.