ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലങ്ങളിലായി ‘സ്വാതന്ത്ര്യ സമര സ്മരണകള്‍’ എന്ന വിഷയത്തിലാണ് മത്സരം. വരച്ച ചിത്രങ്ങളുടെ ഫോട്ടോ എടുത്ത് 9746054945 എന്ന നമ്പറിലേക്ക് ആഗസ്ത് 12 ന് മുമ്പായി വാട്ട്സ്ആപ്പ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ആഗസ്ത് 14ന് ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കും. ഇവര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കും. ലളിതകലാ അക്കാദമി, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് മത്സരവും ചിത്രരചനാ ക്യാമ്പും സംഘടിപ്പിക്കുന്നത്.