ഓണം ഖാദി മേള പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ജില്ലയിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ആരംഭിച്ച ഉൽപന്നങ്ങളുടെ വിപണനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് ഉള്ളതായി സംഘാടകർ അറിയിച്ചു. സെപ്തംബർ 7 വരെ വിവിധ സ്ഥലങ്ങളിലായി മേളകൾ സംഘടിപ്പിക്കും.

11 ന് പീച്ചി കെഎഫ്ആർഐയിൽ മേള സംഘടിപ്പിക്കും. പീച്ചിയിലും ചിറക്കാക്കോട് യൂണിറ്റിലും ഈ ആനുകൂല്യം ലഭ്യമാണെന്ന് പീച്ചി യൂണിറ്റിലെ വീവിങ് ഇൻട്രക്ടറും മേളയുടെ ഇൻചാർജുമായ എ.ജി ഷൈനി പറഞ്ഞു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബാങ്ക്-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഒരു ലക്ഷം രൂപയ്ക്കുള്ള ഖാദി ഉൽപന്നങ്ങൾ വായ്പാ വ്യവസ്ഥയിൽ ലഭിക്കുന്നതാണ്.