രാമനാട്ടുകര ചുള്ളിപ്പറമ്പില്‍ പുതിയ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഒരുങ്ങുന്നു. വര്‍ഷങ്ങളോളം സബ് സെന്ററായി പ്രവര്‍ത്തിച്ചു വന്ന കെട്ടിടത്തിനോട് ചേര്‍ന്നാണ് പുതിയ കേന്ദ്രമൊരുങ്ങുന്നത്.സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കോടമ്പുഴ സബ് സെന്ററാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററാക്കി ഉയര്‍ത്തുന്നത്. ആരോഗ്യ ഉപകേന്ദ്രങ്ങളായ സബ് സെന്ററുകള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീസൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് വെല്‍നസ് സെന്റര്‍ നിര്‍മ്മിച്ചത്.
മുന്‍ എംഎല്‍എ വി കെ സി മമ്മദ് കോയയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും എന്‍ എച് എം അനുവദിച്ച 7 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കേന്ദ്രത്തിന്റെ നിര്‍മ്മാണം.കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആഗസ്ത് 12 ന് നിര്‍വ്വഹിക്കും. വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബുഷ്റ റഫീഖ് നിര്‍വ്വഹിക്കും.
ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ആകുന്നതോടെ പ്രാഥമിക പരിശോധന, മരുന്നുകള്‍, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കും.ഇമ്മ്യൂണൈസേഷന്‍, പരിശോധന മുറി, ഐ യു ഡി, സ്റ്റോര്‍ മുറി, കാത്തിരിപ്പ് ഏരിയ, മൂലയൂട്ടുന്നത്തിനുള്ള മുറി തുടങ്ങിയവയും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാഫ് നഴ്സിന്റെ സേവനം സെന്ററില്‍ ലഭ്യമാകും.
രാമനാട്ടുകര ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു
Home /ജില്ലാ വാർത്തകൾ/കോഴിക്കോട്/രാമനാട്ടുകര ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു