ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് 23 വരെ ഫീസ് അടയ്ക്കാം

സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌സി നഴ്‌സിങ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 23 വരെ അപേക്ഷാഫീസ് അടയ്ക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25.  ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2560363, 364.