ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ  അനുമോദിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ്  അനുമോദിക്കുന്നത്.

ഇന്ന് (ആഗസ്റ്റ് 12 ) രാവിലെ 9.30 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന പരിപാടി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് കൊണ്ടുവരണം.