പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള തൊടുപുഴ മുനിസിപ്പാലിറ്റി/പഞ്ചായത്തുകളായ ഇടവെട്ടി, പുറപ്പുഴ, മണക്കാട്, കരിംങ്കുന്നം, കുമാരമംഗലം, മുട്ടം എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊടുപുഴ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും 800 ചതുരശ്ര അടിയില്‍ താഴെ വാസ്യയോഗ്യമായ വീടുള്ളവരും ആവശ്യമായ പഠനമുറി സൗകര്യം ഇല്ലാത്തവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരും ആയിരിക്കണം.

ഇതേ ആവശ്യത്തിന്ന് മറ്റ് ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭിക്കാത്തവരും സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളിലെ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം 2022 ആഗസ്റ്റ് 17 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെട്ട പഞ്ചായത്ത് എസ്.സി പ്രൊമോട്ടറുമായോ ബന്ധപ്പെടണം. ഫോണ്‍ 04862 -221788, 8547630932.