കന്നാറ്റുപാടം ഗവ. സ്കൂളിന് പുതിയ ടോയ്ലറ്റ് ബ്ലോക്കുകൾ സമർപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചെലവിട്ടാണ് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചത്. രണ്ട് ബ്ലോക്കുകളിലായി ആൺകുട്ടികൾക്ക് അഞ്ച് യൂറിനലുകളും മൂന്ന് ടോയ്ലറ്റുകളും പെൺകുട്ടികൾക്കായി നാല് ടോയ്ലറ്റുകളുമാണുളളത്.
കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, ബ്ലോക്ക് മെമ്പർ ഇ. കെ സദാശിവൻ, സ്കൂൾ പ്രിൻസിപ്പാൾ ഷീല പി.ജി, ബി ഡി ഒ അജയഘോഷ് പി ആർ, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആന്റണി വട്ടോളി എന്നിവർ പങ്കെടുത്തു.