2022 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ചു. 1995- ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ പ്രവേശിച്ച വി.യു കുര്യാക്കോസിന് 2008-ല്‍ സംസ്ഥാനപോലീസ് മേധാവിയുടെ (Meritorious Service Medal) സ്തുത്യര്‍ഹ സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. കോട്ടയം പാറമ്പുഴയില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസ് തെളിയിച്ചതിന് കുറ്റാന്വേഷണ മികവിനുള്ള 2015- ലെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിയും ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ 2013 ലെ ഇന്നോവേഷന്‍ അവാര്‍ഡ്, 2016ലെ വിശിഷ്ട സേവാ മെഡല്‍, കൂടാതെ മികച്ച സേവനത്തിവുള്ള 100 ലധികം ഗുഡ് സര്‍വ്വീസ് അവാര്‍ഡുകളും, മേല്‍ ഉദ്യോഗസ്ഥരുടെ 25 അഭിനന്ദന കത്തുകളും പോലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. സേവനകാലയളവിലുടനീളം മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയും പോലീസ് സേനയ്ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുകയും ചെയ്തതിന്റെ ഫലമായാണ് 2022 ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചത്.

ഇടുക്കി തൊടുപുഴ സ്വദേശിയാണ്. ഭാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഷീബ കുര്യാക്കോസ്. റിയ കുര്യാക്കോസ് (കോയമ്പത്തൂര്‍), കെവിന്‍ കുര്യാക്കോസ് (ബിബിഎ വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍.