ഇന്ത്യയിലെ പ്രഥമ ജൈവ കൃഷി ഫാമായ ആലുവ വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ മെട്രോ സ്‌റ്റേഷനിലെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.

ഫാമിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം പച്ചക്കറികൾ, രക്തശാലിയുൾപ്പെടെ വിവിധയിനം നെല്ലിനങ്ങളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ, ജൈവ കൃഷിക്കാവശ്യമായ വളർച്ചാ ത്വരകങ്ങളും, ജൈവ കീടനാശിനികളും ജീവാണു വളങ്ങളും ആലുവ മെട്രോ സ്‌റ്റേഷനിലെ വിപണന കേന്ദ്രത്തിൽ   ലഭിക്കും.

ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ്, മെട്രോ സ്റ്റേഷൻ മാനേജർ മനോജ് കുമാർ, ജില്ലാ ഫാം കൗൺസിൽ അംഗം എ.ഷംസുദ്ദീൻ, വിത്തുൽപ്പാദന കേന്ദ്രം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ലിസ്സിമോൾ ജെ വടക്കൂട്ട് എന്നിവർ പങ്കെടുത്തു