മരം ലേലം

കോഴിക്കോട് ജില്ല പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അധീനതയിലുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തുള്ള മരങ്ങള്‍ ലേലം ചെയ്യുന്നു. ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്കാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722673.

 

താത്കാലിക ഒഴിവ്

കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ലാബ് അറ്റന്റന്റ്, ക്ലീനര്‍ തുടങ്ങിയ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനടുത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372131, 9745531608

ലോഗോ ക്ഷണിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ നായി ലോഗോ സൃഷ്ടികള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖാന്തിരം ആണ് സൃഷ്ടികള്‍ സ്വീകരിക്കുക. സൃഷ്ടികള്‍ onamdtpc22@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലേക്ക് ഓഗസ്റ്റ് 19ന് വൈകീട്ട് 5 വരെ സമര്‍പ്പിക്കാവുന്നതാണ്. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പി.ഡി.എഫ് വെക്ടര്‍ ഫോര്‍മാറ്റില്‍ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാള്‍ക്ക് പരമാവധി 3 ഡിസൈനുകള്‍ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2720012.

ആട് വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 19 നു കേന്ദ്രത്തില്‍ വെച്ച് രാവിലെ 10.00 മുതല്‍ പരിശീലനം നടക്കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം. പരീശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 -2815454, 9188522713 എന്ന നമ്പരില്‍ മുന്‍കൂട്ടിരജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

തിയ്യതി നീട്ടി

2021 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌കാരത്തിനും യുവ ജന ക്ലബുകള്‍ക്കുമുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിക്കുന്ന തിയ്യതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 31 വരെയാണ് ദീര്‍ഘീപ്പിച്ചത്. വിവരങ്ങള്‍ക്ക് -0495 2373371.

സൗജന്യ പി.സ്.സി കോച്ചിങ് ക്ലാസുകള്‍

കോഴിക്കോട് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.സ്.സി സൗജന്യ കോച്ചിങ് ക്ലാസുകള്‍ നടത്തുന്നു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി /വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി. വിവരങ്ങള്‍ക്ക് 9446243264, 9446833259, 9744552406 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

നിയമനം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്ററെ നിയമിക്കുന്നു. എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എ സൈക്കോളജി / വിമന്‍ സ്റ്റഡീസ് ആണ് യോഗ്യത. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വാഹന ലൈസന്‍സ് എന്നിവയും അഭികാമ്യം. പ്രായപരിധി 22 – 35. അവസാന തീയതി ആഗസ്റ്റ് 25.കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2612477.