കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാര്‍ഷിക സമിതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷകദിനാഘോഷം നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം ടി.സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. മില്ലുമുക്ക് പട്ടികവര്‍ഗ്ഗ തൊഴില്‍ പരിശീലന കേന്ദ്രം ഹാളില്‍ നടന്ന ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍ അധ്യക്ഷത വഹിച്ചു. മികച്ച മാതൃക കര്‍ഷകരെയും പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും വനിത കര്‍ഷകരെയും വിദ്യാര്‍ത്ഥി കര്‍ഷകനെയും ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി കര്‍ഷക ദിന സന്ദേശം നല്‍കി. ഹോള്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടെസ്സി ജേക്കബ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ എ.ടി. വിനോയ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സെമിനാറും കാര്‍ഷിക പ്രശ്നോത്തിരിയും നടന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീബ് കരണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ബി നസീമ, സിന്ധു ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നിത്യ ബിജു കുമാര്‍, കെ. കുഞ്ഞായിഷ, ബിനു ജേക്കബ്, സുമ ടീച്ചര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നകുട്ടി ജോസ്, ടി.മണി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഉസ്മാന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റൈഹാനത്ത് ബഷീര്‍, കൃഷി ഓഫീസര്‍, ഇ.വി അനഘ, കൃഷി അസിസ്റ്റന്റ് കെ കെ സരിത തുടങ്ങിയവര്‍ സംസാരിച്ചു.

എടവക ഗ്രാമ പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം ജില്ലകളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയില്‍ സമഗ്ര സംഭാവന നല്‍കിയ കര്‍ഷകനുളള മുന്‍ കൃഷി ഓഫീസര്‍ ആര്‍. മണികണ്ഠന്‍ സ്മാരക പുരസ്‌കാരത്തിന് കമ്മന സ്വദേശിയും കര്‍ഷക ശാസ്ത്രജ്ഞനുമായ എ. ബാലകൃഷ്ണന്‍ അര്‍ഹനായി. തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, മാതൃക കര്‍ഷക തൊഴിലാളി എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും ജില്ല കളക്ടര്‍ വിതരണം ചെയ്തു. പായോട് കോച്ചിറക്കാട്ട് ചാക്കോയുടെ കൃഷിയിടത്തില്‍ കൃഷി ദര്‍ശന്‍ പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി തെങ്ങിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ പൂക്കോട് കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍ ശശീന്ദ്രനാഥ് കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് പ്രോഗ്രാം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. പച്ചക്കറി കൃഷി വികസന പദ്ധതി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മുട്ടി മുഖ്യപ്രഭാഷണം നടത്തി. സമ്മിശ്ര കര്‍ഷകന്‍, ജൈവ കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, വനിതാ കര്‍ഷക, കര്‍ഷക തൊഴിലാളി, വിദ്യാര്‍ത്ഥി കര്‍ഷകന്‍, എസ്.സി എസ്.ടി കര്‍ഷകന്‍, യുവ കര്‍ഷകന്‍ എന്നീ മേഖലകളില്‍ തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ നാടന്‍പാട്ട്, കാര്‍ഷിക പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.