ആലപ്പുഴ: പകർച്ചവ്യാധി നിയന്ത്രണത്തിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നൽകുന്ന ഫോഗിങ് മെഷീനുകളുടെ വിതരണോദ്ഘാടനം പ്രസിഡന്‍റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25.07 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 23 മെഷീനുകളാണ് വിതരണം ചെയ്തത്. ഒരോ ഡിവിഷനും ഒരു മെഷീൻ വീതം ലഭിക്കും.

ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ‌ വൈസ് പ്രസിഡന്‍റ് ബിപിൻ സി. ബാബു അധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ, അംഗം അഡ്വ.ആർ. റിയാസ്, സെക്രട്ടറി കെ.ആർ. ദേവദാസ്, ഡെപ്യൂട്ടി ഡി.എം.ഒമാരായ (ആരോഗ്യം) എ.ആർ. ശ്രീഹരി, ഡോ.കെ.കെ ദീപ്തി എന്നിവർ പങ്കെടുത്തു.