ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള ജില്ലയില്‍ ഇതുവരെ 27,990 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്- 12094 പേര്‍. ഒറ്റപ്പാലം താലൂക്കിലാണ് കുറവ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-227 പേര്‍. ചിറ്റൂര്‍-11462, പാലക്കാട്-3792, പട്ടാമ്പി-415 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. കര്‍ഷകര്‍ക്ക് www.supplycopaddy.co.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാംവിള നെല്ലുസംഭരണത്തിനായുള കര്‍ഷക രജിസ്ട്രേഷന്‍ തുടരുകയാണ്.