തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വേർ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം. അപേക്ഷകർ സ്മാർട് ഫോൺ സ്വന്തമായുള്ളവരും ഹയർ സെക്കൻഡറി/ തത്തുല്യയോഗ്യതയുള്ളവരുമായിരിക്കണം. ഒരു വാർഡിലെ വിവരശേഖരത്തിന് പരമാവധി 4600 രൂപയാണ് പ്രതിഫലം. ഒന്നാംഘട്ട വിവരശേഖരണത്തിൽ ഓരോ വാർഡിലെയും താമസക്കാരായ കർഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ ജോലി പൂർത്തിയാക്കുന്നതുവരെ നിർബന്ധമായും തുടരണം. https://forms.gle/aDpff9DDJrC9cTFa7 എന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. അപേക്ഷിക്കാൻ സാധിക്കാത്തവർക്കും അഭിമുഖത്തിനു നേരിട്ടും ഹാജരാകാം.

ഇന്റർവ്യു നടക്കുന്ന സ്ഥലവും തീയതിയും സമയവും ചുവടെ
ഓഗസ്റ്റ് 23, 24: രാവിലെ 10 മുതൽ 4 വരെ കോട്ടയം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, മുനിസിപ്പൽ കോംപ്ലക്സ്,(ഐ.ഐ.ഐ.ടിക്ക് സമീപം) കോട്ടയം
ഓഗസ്റ്റ് 24: രാവിലെ 10 മുതൽ 4 വരെ ചങ്ങനാശ്ശേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റവന്യൂ ടവർ, ചങ്ങനാശ്ശേരി
ഓഗസ്റ്റ് 25,26: രാവിലെ 10 മുതൽ 4 വരെ മീനച്ചിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, പാലാ മിനി സിവിൽ സ്റ്റേഷൻ
ഓഗസ്റ്റ് 24: രാവിലെ 10 മുതൽ 4 വരെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ
ഓഗസ്റ്റ് 24 രാവിലെ 10 മുതൽ 4 വരെ വൈക്കം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, വൈക്കം മിനി സിവിൽ സ്റ്റേഷൻ