പുത്തൂർ ഗവ.വി എച്ച് എസ് സ്കൂളിലെ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം 2022 റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ലക്ഷ്യത്തിലെത്താൻ വിദ്യാർത്ഥികളെ മനസികമായി തയ്യാറാക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. അറിവിൻ്റെ നിലവാരം വിപുലമാക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണം. പൊതുജീവിതത്തെക്കുറിച്ച് അറിവുള്ളവരാവണം വിദ്യാർത്ഥികളെന്നും മന്ത്രി പറഞ്ഞു.

പുത്തൂർ ഗവ. വി എച്ച് എസ് സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ നേടിയ ഒല്ലൂർ പൊലീസ് എസ് എച്ച് ഒ ബെന്നി ജേക്കബിനെ മന്ത്രി ആദരിച്ചു.

പുത്തൂർ ഗവ. വി എച്ച് എസ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഷീബ പി മാത്യു, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ടിനോ മൈക്കിൾ, ജി എൽ പി എസ് ഹെഡ്മിസ്ട്രസ് റിംസി ജോസ്, ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്കുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.