സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ക്ക് ‘കില’ യുടെ നേതൃത്വത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍ അധ്യക്ഷത വഹിച്ചു.

എം.ജി.എന്‍.ആര്‍.ഇ.ജി.എ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ബി. അബ്ദുള്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് ആമുഖ അവതരണം നടത്തി. സംസ്ഥാനത്ത് 64,006 കുടുംബങ്ങളും ജില്ലയില്‍ 2931 കുടുംബങ്ങളും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 532 കുടുംബങ്ങളുമാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്.
വൈസ്ഡ പ്രസിഡന്റ് എ.കെ. ജയഭാരതി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോയ്സി ഷാജി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം, എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. ചന്ദ്രന്‍, പി.കെ. അമീന്‍, കില പരിശീലകരായ കെ.വി. ജുബൈര്‍, ഷബിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.