വയനാട് ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ ഇലക്‌ട്രോണികസ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എന്‍ജിനിയറിങ് വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് എം.ടെക് ബിരുദവും (പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം), ശാസ്ത്ര വിഷയങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും (പി.എച്ച്.ഡി/നെറ്റ്/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം). പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.gecwyd.ac.in എന്ന വെബ്സൈറ്റിലൂടെ ആഗസ്റ്റ് 25 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 271261.

അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനസ്സ് മാനേജ്മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 26 രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.