കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ ആര്‍ക്കിടെക്ച്ചര്‍, ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്‌മെന്‍, ലാന്‍ഡ് സര്‍വ്വെ മേഖലകളിലുള്ള ഹൃസ്വകാല കോഴ്‌സുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. 3 മാസത്തേക്കുള്ളസര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും 6 മാസത്തേക്കുള്ള ഡിപ്ലോമ ഇന്‍ ബില്‍ഡിങ്ങ് ഡിസൈന്‍ സ്യൂട്ട് കോഴ്‌സിലേക്കും അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ 2-ാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8136802304.
