ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വര്‍ഷത്തെ അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് 0471 2464076.
