സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എംബിഎ ബാച്ചിന്റെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതല്‍ 12 വരെ ആറന്മുള സഹകരണ പരിശീലന കോളജിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രി 50 ശതമാനം മാര്‍ക്കും, സി മാറ്റ് / കെമാറ്റ്/ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ആഗസ്റ്റിലെ രണ്ടാം ഘട്ട കെമാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

എസ് സി /എസ് ടി /ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന  വര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ട ലിങ്ക് : https://meet.google.com/ubm -gunu-feo. ഫോണ്‍ : 8547 618 290, 9446 335 303.