നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. മത്സരവേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിന്റ തത്സമയ മലയാളം കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വിഭാഗത്തിലായിരിക്കും മത്സരം. പങ്കെടുക്കുന്നവര്‍ പേര്, വിലാസം, പഠിക്കുന്ന കോഴ്സ്, കോളജ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഈ മാസം 26ന് നാലു hsc ntbrcc22@gmail.com എന്ന വിലാ അയയ്ക്കണം. സബ്ജക്ട് ലൈനില്‍ NTBR commentary competition എന്ന് ചേര്‍ക്കണം. മത്സരത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഫോണ്‍: 7025 608 507.