ഒപ്പം മൊബൈല്‍ വില്‍പ്പന ശാലയും

ഹോര്‍ട്ടികോര്‍പ്പ് പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ 30 ഓണച്ചന്തകള്‍ നടത്തുമെന്ന് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് അറിയിച്ചു. ഇതിനു പുറമേ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഒരു മൊബൈല്‍ വില്‍പ്പന ശാലയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ലഭ്യമായ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 ശതമാനം അധിക വിലയ്ക്ക് സംഭരിക്കും. പൊതുമാര്‍ക്കറ്റിനേക്കാള്‍ 20 മുതല്‍ 30 ശതമാനം വില കുറച്ച് ലഭ്യമാക്കും. മറ്റു പച്ചക്കറികള്‍ ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വടകരപ്പതി, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും സംഭരിക്കും. പച്ചക്കറികള്‍ക്കു പുറമേ മറയൂര്‍ ശര്‍ക്കര, കൊടുമണ്‍ റൈസ്, കുട്ടനാട് റൈസ്, മില്‍മ, കേരഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും ലഭ്യമാക്കും.