2022-23 സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രവും പനച്ചിക്കാട് ഗ്രാമപഞ്ചായത്തും ചേർന്ന് സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീൺ ബാങ്ക്, എസ്.ബി.ഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവരുടെ ഹെൽപ് ഡെസ്‌ക് വഴിയുള്ള സേവനം മേളയിൽ സജ്ജീകരിച്ചിരുന്നു. മേളയിൽ ആറുപേർക്ക് വായ്പ അനുമതി പത്രങ്ങളും ലൈസൻസുകളും വിതരണം ചെയ്തു. അഞ്ചുപേർക്ക് പുതിയതായി സംരംഭം തുടങ്ങുങ്ങാൻ വായ്പ അനുവദിച്ചു.
ലീഡ് ബാങ്ക് മാനേജർ ഇ. എം. അലക്സ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജീന ജേക്കബ്, പഞ്ചായത്തംഗങ്ങളായ പി കെ മോഹനൻ, ജയൻ കല്ലുങ്കൽ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജിജി, വ്യവസായ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.