കോട്ടയം ജില്ലയിലെ വേമ്പനാട് കായലിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിയിൽ പ്രോജക്ട് കോ- ഓർഡിനേറ്ററെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള കരാർ നിയമനമാണ്. ബി.എഫ്. എസ്.സി/ എം.എഫ്.എസ്.സി/ എം.എസ്.സി ഇൻഡസ്ട്രിയൽ ഫിഷറീസ് / എം.എസ്.സി അക്വാട്ടിക് ബയോളജി/ എം.എസ്.സി മാരികൾച്ചർ അല്ലെങ്കിൽ അക്വാകൾച്ചർ / സുവോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 31 ന് അഞ്ചിനകം തപാൽ മാർഗമോ നേരിട്ടോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രേവതി, കാരാപ്പുഴ കോട്ടയം എന്ന വിലാസത്തിൽ സമർപ്പിക്കാം. വിശദ വിവരത്തിന് ഫോൺ: 0481 2566823