സ്‌കോൾ കേരള മുഖേന ഡി.സി.എ കോഴ്സിൽ ഒന്ന് മുതൽ അഞ്ച് വരെ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയവരിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാർഥികൾ രസീത് സമർപ്പിക്കണം. കോഴ്സ് ഫീസ് പൂർണമായും അടച്ച് കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കാൻ www.scolekerala.org യിൽ നിന്ന് രസീതിന്റെ പകർപ്പ്, ഒപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലോ, എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695 012 എന്ന വിലാസത്തിലോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2342950, 2342369