പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ 159-ാം ജയന്തി ആഘോഷം  ഓഗസ്റ്റ് 28ന് ആഘോഷിക്കും. രാവിലെ  8.30 ന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന  നടത്തും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, ആന്റണി രാജു, ജി. ആർ. അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ,  ശശിതരൂർ എം.പി, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, വി. ശശി, ഒ. എസ്. അംബിക, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, കൗൺസിലർ ഡോ. കെ. എസ്. റീന തുടങ്ങിയവർ പങ്കെടുക്കും.