പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് ജില്ലാ ലൈബ്രറി കൗൺസിൽ, കണ്ണൂർ സർവ്വകലാശാല എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ജനുവരിയിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസങ്ങളിലായാണ് ലൈബ്രറി കോൺഗ്രസ് നടക്കുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ലൈബ്രറി പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ 18 സെഷനുകളിലായി പങ്കെടുക്കും. ഒരു ദിവസം ആറ് സെഷൻ നടക്കും.
സർവ്വകലാശാല ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, പ്രൊ വൈസ് ചാൻസിലർ പ്രൊഫ. എ സാബു, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ, ലൈബ്രറി നവീകരണ വ്യാപന മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കെ സാരംഗ് തുടങ്ങിയവർ പങ്കെടുത്തു. 
ഭാരവാഹികളായി മുഖ്യമന്ത്രി പിണറായി വിജയൻ (മുഖ്യ രക്ഷാധികാരി), മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, മേയർ ടി ഒ മോഹനൻ, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കഥാകൃത്ത് ടി പത്മനാഭൻ, എഴുത്തുകാരൻ എം മുകുന്ദൻ (രക്ഷാധികാരികൾ), വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ (സെഷൻ ചെയർമാൻ), ഡോ. വി ശിവദാസൻ എം പി (ചെയർമാൻ), ടി കെ ഗോവിന്ദൻ മാസ്റ്റർ (ജനറൽ കൺവീനർ), പി കെ വിജയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
 
(പടം)