കാര്‍ഷികമേഖലയിലെ ഇലക്ട്രിക്ക് പമ്പുകള്‍ക്ക് സൗരോര്‍ജ്ജനിലയം സ്ഥാപിക്കാന്‍ അനെര്‍ട്ട് സബ്സിഡി നല്‍കുന്നു. 60 ശതമാനം സബ്‌സിഡിയാണ് ലഭിക്കുക. പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന അമിത വൈദ്യുതി വിതരണം ചെയ്ത് പണം തിരികെ നേടാനും വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍ സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാനും സബ്സിഡി നല്‍കും. ആധാര്‍ കാര്‍ഡ് , വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, മുന്‍കൂര്‍ തുക (500 രൂപ), കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന റസീത് സഹിതം അനെര്‍ട്ട് കല്‍പ്പറ്റ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ -ഗ്രിഡ് സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്സിഡിക്ക് www.buymysun.com രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 04936 206216, 9188119412