ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളള ജില്ലയില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.എസ്.ഡബ്‌ള്യൂ, പ്രായം 40 വയസ് കവിയാന്‍ പാടില്ല. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 15 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്‌റ്റേഷന്‍ കോഴിക്കോട് 673020 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.ഫോണ്‍- 0495 2378920.

അപേക്ഷ ക്ഷണിച്ചു

മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, സി.ബി.എസ്.ഇ 10 ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ1 ഉം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ സെപ്റ്റംബര്‍ 9 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍-0495 2360720.

ദര്‍ഘാസ് ക്ഷണിച്ചു

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരത്ത് പരിപാലന ഉപ വിഭാഗം കോഴിക്കോട് കാര്യാലയത്തില്‍ വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 1500 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ (മഹീന്ദ്ര/ ബൊലേറൊ/ സ്വിഫ്റ്റ് ഡിസയര്‍/തത്തുല്യഗണത്തില്‍പെട്ട വാഹനങ്ങള്‍)കൈവശമുള്ള ഉടമ/ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ദാര്‍ഘാസുകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 3 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍- 7594975411.

ജനകീയം ക്വിസ് മത്സരം

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പഞ്ചായത്ത് വകുപ്പ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നാളെ (ഓഗസ്റ്റ് 27) ജനകീയം 2022 എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് തലത്തില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 15 ടീമുകള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.