കല്‍പ്പറ്റ റവന്യു ബ്ലോക്ക് ആരോഗ്യ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമയ്ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോഗോ മത്സരത്തില്‍ ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ലിപിന്‍ വൈറ്റ്ലീഫ് എന്ന മത്സരാര്‍ത്ഥി തയ്യാറാക്കിയ ലോഗോയാണ് ആരോഗ്യമേളക്കായി തെരഞ്ഞെടുത്തത്. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ പി.എസ് സുഷമ, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.എസ് നിജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
