37-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പറളി പഞ്ചായത്ത് കല്യാണമണ്ഡപ ഹാളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അംഗം ദിനേശ് അധ്യക്ഷനായി. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത വിശിഷ്ടാതിഥിയായി. പറളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പ്രീത, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ഒഫ്താല്‍മോളജിസ്റ്റ് ഡോ. ദിവ്യ, ജില്ലാ ഓഫ്താല്‍മിക് കോഡിനേറ്റര്‍ എം.ജെ. ഷേര്‍ളി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. ശെല്‍വരാജ്, പറളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ശ്രീജിത്ത് സംസാരിച്ചു.
ജില്ലാ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. എ. റോഹന്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വിളംബര റാലിയും സംഘടിപ്പിച്ചു. പരിപാടിയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നയനപഥം മൊബൈല്‍ ഓഫ്താല്‍മിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര ക്യാമ്പും നടത്തി.