ഉക്രൈൻ യുദ്ധക്കാഴ്ചകളും യുദ്ധ സാഹചര്യം സൃഷ്ടിക്കുന്ന ഭീതിയും
പ്രമേയമാക്കിയ മാരിയുപോളിസ്‌,ട്രെഞ്ചസ്എന്നിവ ഉൾപ്പെടെ 57 ചിത്രങ്ങൾ
രാജ്യാന്തര ഹ്രസ്വ ചിത്ര മേളയുടെ നാലാം ദിനം പ്രദർശിപ്പിക്കും. സ്ത്രീകളുടെ
കാഴ്ചപ്പാടും പ്രതികരണങ്ങളുമായി ഐ ഫോണിൽ ചിത്രീകരിച്ച ഐ ടൈൽസ്
വിഭാഗത്തിലെ അഞ്ചു ചിത്രങ്ങളുടെ പ്രദർശനവും തിങ്കളാഴ്ചയാണ്.

മറാത്തിച്ചിത്രം ഡിസ്റ്റോർറ്റഡ് മിറേഴ്സ്, ഹിന്ദി ചിത്രങ്ങളായ മൽബറി, വൈ മാ,
തമിഴ് ചിത്രങ്ങളായ അകമുഖം, സ്പേയ്സസ് എന്നിവയാണ് ഐ ടെയിൽസ്
വിഭാഗത്തിൽ തിങ്കളാഴ്ച്ച പ്രദർശിപ്പിക്കുന്നത് .
കോവിസ് മൂലം പട്ടിണിയിലായ ദിവസക്കൂലിക്കാരനും മകനും നിലനിൽപ്പിനായി
നടത്തുന്ന പലായനത്തിന്റെ കഥയാണ് ഈ വിഭാഗത്തിലെ സവിതാ സിങ് ചിത്രം
മൽബറി പങ്കു വയ്ക്കുന്നത്.

സംഗീതത്തിന്റെ അകമ്പടിയോടെ ജീവിത യാഥാർഥ്യങ്ങൾ അവതരിപ്പിക്കുന്ന
നാലു മ്യൂസിക് വീഡിയോകളും തിങ്കളാഴ്ച പ്രദർശിപ്പിക്കും. മാന്ത്രിക
കമ്പിളിയുടെ മായാലോകം ചിത്രീകരിക്കുന്ന ഡിസംബർ, പ്രണയത്തെയും
വിരഹത്തെയും അടയാളപ്പെടുത്തുന്ന ധൂപ് – ദി മ്യൂസിക് വീഡിയോ,വിഷ്ണു
വിലാസിനി വിജയന്റെ സ്ട്രൈക്ക്,ജര്‍മന്‍ പട്ടാളത്തിന്‍റെ ഏറ്റവും വലിയ
കോൺസൺട്രേഷൻ
ക്യാമ്പായിരുന്ന ഓഷ്വിറ്റ്സിൽ നിന്നും എടുത്ത ചിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന
യുവേർസ് ഈസ് നോട്ട് ട്ടു റീസൺ വൈ എന്നീ ചിത്രങ്ങളുടെ പ്രദർശനവും
തിങ്കളാഴ്ചയാണ്.

ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിലെ ദി കത്തീഡ്രൽ, ജൂറി സിനിമകളിൽ
ഡയമണ്ട് ഇൻ എ വെജിറ്റബിൾ മാർക്കറ്റ് എന്നീ ചിത്രങ്ങളും ഇന്നുണ്ടാകും.
ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ഒരു കത്തീഡ്രൽ നിർമ്മിക്കുന്ന
വൃദ്ധനെയാണ് ദി കത്തീഡ്രൽ ചിത്രീകരിക്കുന്നത്.