യുദ്ധം തകർത്തെറിഞ്ഞ ഉക്രൈനിലെ യഥാർത്ഥ സംഭവങ്ങളും ഞെട്ടിക്കുന്ന
വിശേഷങ്ങളുമായി മരിയു പൊളിസും ട്രഞ്ചെസും ഡോക്യുമെന്ററി ഹ്രസ്വചിത്ര
മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും.

ഉക്രെയ്നിലെ മരിയു പോളിസ് നഗരത്തിലെ ബോംബ് ഭീഷണികളാണ്
ചിത്രത്തിന്റെ പ്രമേയം. ലിത്വാനിയൻ സംവിധായകനായ മൻതാസ്
ക്വൊദാരാവിഷ്യസാണ് പ്രതിസന്ധിയിലായ നഗരത്തിലെ ജനങ്ങൾക്കു
സമർപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത്. ബർലിൻ ഉൾപ്പടെ
നിരവധിമേളകളിൽ പ്രദർശിപ്പിച്ച ഈ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗമായ
മരിയു പൊളിസ് -2 വായിരുന്നു ഐ ഡി എസ്‌ എഫ് എഫ് കെ യിലെ ഉദ്ഘാടന
ചിത്രം.

ഉക്രൈൻ- റഷ്യ സംഘർഷ പശ്ചാത്തലത്തിൽ കിടങ്ങുകളിലെ യുവ സൈനികരുടെ
ജീവിതം പ്രമേയമാക്കിയ ഡോക്യുമെന്‍ററിയാണ്‌
ട്രെഞ്ചസ്.മാധ്യമപ്രവർത്തകനായ ലൂപ്പ് ബ്യൂറോയുടെ മുൻകാല
അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സൈനികർ എങ്ങനെ യുദ്ധം
അനുഭവിക്കുന്നുവെന്ന അന്വേഷണം കൂടിയാണ് ചിത്രം പങ്കുവയ്ക്കുന്നത്.