കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാലിനാണ് യാത്ര. 39 പേര്‍ക്കാണ് അവസരം. ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറിയിലാണ് പ്രവേശനം. ഗോള്‍ഡ് കാറ്റഗറിയില്‍ ടിക്കറ്റ് ഒന്നിന് 1900 രൂപയും സില്‍വര്‍ കാറ്റഗറിയില്‍ 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. യാത്രയും വള്ളംകളി കാണാനുമുള്ള നിരക്കാണിത്. മറ്റു ചാര്‍ജ്ജുകള്‍ ഉള്‍പ്പെടുന്നില്ല. പാലക്കാട് നിന്ന് പുലര്‍ച്ചെ നാലിന് പുറപ്പെട്ട് രാത്രി 11 ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 9947086128 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ നെഹ്‌റു ട്രോഫി വിവരങ്ങള്‍ എന്ന് സന്ദേശം അയക്കണം.