ക്ഷീര വികസനവകുപ്പിറെ കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതിയിലേക്ക് കർഷകർക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷം കുറഞ്ഞത് 500 ലിറ്റർ പാൽ ക്ഷീര സംഘങ്ങളിൽ നൽകിയവർക്ക് അതത് ക്ഷീരസംഘം വഴി അപേക്ഷിക്കാം. സെപ്റ്റംബർ ആറിനകം ബ്ലോക്ക് ക്ഷീരവികസന ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ ആരോഗ്യവും ഉത്പാദനക്ഷമതയും നീണ്ട കറവക്കാലവും ഉയർന്ന പാലുൽപാദനവുമുള്ള ഒരുക്കളുടെ ഉടമകളായിരിക്കണം. കുട്ടി ജനിച്ചതു മുതൽ 90 ദിവസം വരെ ക്ലാസ് സ്റ്റാർട്ടറും മിൽക്ക് റീപ്ലേസറും സബ്‌സിഡി നിരക്കിൽ നൽകും. വിശദവിവരത്തിന് ഫോൺ: 0481 2562768.