ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘പട്ടികജാതി കുടുംബങ്ങള്‍ക്ക് റാന്തല്‍ വിതരണം’ പദ്ധതിയോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന വകുപ്പിന്റെ 8.74 ലക്ഷം രൂപ ചെലവില്‍ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, റേഡിയോ എന്നിവയോടുകൂടിയ റാന്തല്‍ വിളക്ക് ആണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.പി.എല്‍. കുടുംബാംഗങ്ങളായ പട്ടികജാതി വിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിനു അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. അലീമ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, പട്ടികജാതി വികസന ഓഫീസര്‍ ചക്രാധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.